KeralaLatestThiruvananthapuram

സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് പേരെക്കൂടി എന്‍ഐഎ പ്രതിചേര്‍ത്തു

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ നാലുപേരെ കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്ന അബ്ദുള്‍ ഹമീദ്, അബുബക്കര്‍, ഷമിം എംഎ, ജിപ്സല്‍ സി വി എന്നിവരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തത്. ഇതോടെ എന്‍ഐഎ കേസില്‍ ആകെ 24 പ്രതികളായി. പുതുതായി പ്രതിചേര്‍ത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

സ്വര്‍ണ്ണക്കള്ളക്കടത്തിലെ ഹവാല പണമിടപാടുകളില്‍ കൂടി പങ്കാളിത്തമുള്ളവരാണ് അബ്ദുള്‍ ഹമീദ്, അബുബക്കര്‍, ഷിമിം, ജിപ്സല്‍ എന്നിവര്‍. കസ്റ്റംസ് പിടിയിലായിരുന്ന പ്രതികള്‍ സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികളുമായി നടത്തിയ കള്ളക്കടത്ത് ഇടപാടുകള്‍ സമ്മതിച്ചിരുന്നു. ഈ നാലുപേരെ കൂടി പ്രതിചേര്‍ത്തതോടെ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ പ്രതികള്‍ ഇരുപത്തിനാലായി.

അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പ്രതിയായിരുന്ന മുഹമ്മലി ഉള്‍പ്പെടെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിരുന്ന നിരവധി പേരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദലി അടക്കമുള്ളവര്‍ക്ക് ഭീകരവാദ ബന്ധങ്ങളുണ്ടോയെന്ന അന്വേഷണവും പുരോഗമിക്കുകയാണ്. രാജ്യത്തിന്‍്റെ സാമ്ബത്തിക സുസ്ഥിരത തകര്‍ക്കാന്‍ ആസൂത്രണതോടെ നടത്തിയതാണ് സ്വര്‍ണക്കടത്തെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഫൈസല്‍ ഫരിദ്, റബിന്‍സ് അഹമ്മദ് എന്നിവരെ കൂടി കസ്റ്റഡിയിലെടുത്താല്‍ മാത്രമേ പ്രധാന ആസൂത്രകരിലേക്ക് അന്വേഷണമെത്തുകയുള്ളു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാന തെളിവുകള്‍ പലതും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. 2016-2018 കാലത്ത് പതിനൊന്ന് തവണ നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയതായി പ്രോട്ടോക്കോള്‍ വിഭാഗം എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട രേഖകളില്‍ ചിലത് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ കൈമാറിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button