KeralaLatest

കാറ്റില്‍ ജില്ലയില്‍ വ്യാപകനാശം

“Manju”

കൊല്ലം: ഇന്നലെ ഉച്ചയ്ക്ക് ശേഷം ആഞ്ഞടിച്ച കാറ്റില്‍ ജില്ലയില്‍ വ്യാപകനാശം. മരങ്ങള്‍ കടപുഴകി,​ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുത ലൈനുകള്‍ വ്യാപകമായി താറുമാറായതിന് പുറമേ,​ മരങ്ങള്‍ വീണ് പലയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളങ്ങളും ബോട്ടുകളും തീരത്ത് അടുപ്പിച്ചു.

വീടിന് മുകളില്‍ തെങ്ങ് വീണു                                                                                                                                മുണ്ടയ്ക്കല്‍ മൈത്രി ജംഗ്ഷനില്‍ രവീന്ദ്രന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഈ സമയം രവീന്ദ്രന്റെ മകളും നാല് കൊച്ചുമക്കളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്ക് പരിക്കേറ്റില്ല. തകര ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കളീക്കല്‍ കടപ്പുറത്ത് മൂന്ന് വീടുകളുടെ തകര ഷീറ്റ് മേല്‍ക്കൂര പറന്നു തൊട്ടടുത്തുള്ള പുരയിടങ്ങളില്‍ പതിച്ചു. തുമ്പറ ജംഗ്ഷന് സമീപം നിര്‍മ്മാണം നടക്കുന്ന ഫ്ലാറ്റിന്റെ ചുറ്റുമതിലായി സ്ഥാപിച്ചിരുന്ന തകര ഷീറ്റുകള്‍ പറന്ന് അയല്‍പുരയിടങ്ങളില്‍ വീണു.

സ്റ്റേഷനില്‍ മരം വീണ് എസ്.ഐക്ക് പരിക്ക്                                                                                                                          കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്തുള്ള ക്രൈം വിഭാഗത്തിന്റെ ഓഫീസ് കെട്ടിടത്തിന് മുകളില്‍ മരം വീണ് എസ്.ഐക്ക് പരിക്കേറ്റു. ആസ്ബറ്റോസ് ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. എസ്.ഐ ബാലചന്ദ്രനാണ് പരിക്കേറ്റത്. ഉന്നലെ ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം. ശക്തമായ കാറ്റില്‍ താന്നി മരത്തിന്റെ ശിഖരം ഒടിഞ്ഞ് കെട്ടിടത്തിന് മുകളില്‍ പതിക്കുകയായിരുന്നു.

യാത്രാ ബോട്ട് കാറ്റില്‍പ്പെട്ടു                                                                                                                           അഷ്ടമുടിക്കായലില്‍ തെക്കുംഭാഗത്ത് യാത്ര ബോട്ടില്‍ കാറ്റില്‍പ്പെട്ടു. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെ തൊട്ടടുത്ത റിസോര്‍ട്ടിന് സമീപം അടുപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. കാറ്റിന്റെ ശക്തി കുറഞ്ഞ ശേഷം യാത്ര പുനരാരംഭിച്ചു.

Related Articles

Back to top button