KeralaLatest

പരീക്ഷകള്‍ തുടരും; ജൂണില്‍ സ്കൂള്‍ തുറക്കുന്നത് അനിശ്ചിതത്വത്തില്‍

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ഇതുസംബന്ധിച്ച്‌ മേയ് പകുതിയോടെ അന്തിമ തീരുമാനം എടുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. വലിയ പ്രതിസന്ധി ഉണ്ടായില്ലെങ്കില്‍ പരീക്ഷകള്‍ തീരുമാനിച്ച തിയതികളില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

അടുത്ത വര്‍ഷം എസ്‌എസ്‌എല്‍സി എഴുതുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി തുടര്‍ന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. ജൂണ്‍ 20ന് നടത്താനിരുന്ന കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) മാറ്റും. കര്‍ണാടകയിലെ സ്വകാര്യ മാനേജ്മെന്റുകളുടെ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയും (കോമെഡ് -കെ) അതേ ദിവസം നടക്കുന്നതിനാലാണിത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

Related Articles

Back to top button