IndiaLatest

യുക്രൈനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠനം തുടരാം

“Manju”

ദില്ലി: യുക്രൈനിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താല്‍കാലികമായി പഠനം മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍.

എന്നാല്‍ അന്തിമ ബിരുദം നല്‍കുക യുക്രൈനിലെ സര്‍വകലാശാല തന്നെയായിരിക്കും എന്ന് എന്‍എംസി പുതിയ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ സര്‍വകലാശാലകളിലേക്ക് പഠനം മാറ്റാന്‍ അനുമതി നല്‍കിയിട്ടില്ല.

യുദ്ധം കാരണം പഠനം പ്രതിസന്ധിയിലായ യുക്രൈനിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസം നല്‍കുന്നതാണ് പുതിയ ഉത്തരവ്. അതാത് സര്‍വകലാശാലകളില്‍ തന്നെ പഠനവും പരിശീലനവും പൂര്‍ത്തിയാക്കണം എന്നായിരുന്നു എന്‍എംസിയുടെ നേരത്തെയുള്ള നിലപാട്. യുക്രൈന്‍ മുന്നോട്ടു വച്ച നിര്‍ദേശം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് എന്‍എംസി അംഗീകരിച്ചത്. ബിരുദം നേടുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ എന്‍എംസിയുടെ പരീക്ഷ എഴുതണമെന്ന നിബന്ധനയില്‍ അതേസമയം മാറ്റമുണ്ടാവില്ല.

Related Articles

Back to top button