InternationalLatest

വിറ്റാമിന്‍ സിയും സിങ്കും കോവിഡിനെ പ്രതിരോധിക്കുന്നില്ലെന്ന് പഠനം

“Manju”

Image result for കോവിഡ് വൈറസ്

ശ്രീജ.എസ്

വിറ്റാമിന്‍സിയും, സിങ്കും കോവിഡിനെ തടയുന്നില്ലെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. രോഗപ്രതിരോധശേഷിയില്‍ സിങ്കും വിറ്റാമിന്‍ സിയും പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇവ ഫലപ്രദമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിറ്റാമിന്‍ സി നിറഞ്ഞ മറ്റ് മരുന്നുകളിലും സമാനമായ കണ്ടെത്തല്‍ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഒരു ആന്റിഓക്‌സിഡ് എന്ന നിലയില്‍ ശ്വേത രക്താണുക്കളെ നിര്‍മ്മിച്ച്‌ രോഗ പ്രതിരോധം തീര്‍ക്കുന്നതിലാണ് വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റ് രോഗങ്ങള്‍ക്ക് വിപരീതമായി കോവിഡിനെതിരെ വിറ്റാമിന്‍ സി പ്രയോജനം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്.

പരീക്ഷണങ്ങളുടെ ഭാഗമായി 214 രോഗികള്‍ക്ക് 50 മില്ലിഗ്രാം സിങ്ക് ഗ്ലൂക്കോനേറ്റും, 8,000 മില്ലിഗ്രാം വിറ്റാമിന്‍ സിയും നല്‍കിയിരുന്നു. 10 ദിവസത്തേക്കാണ് രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിയിരുന്നത്.

2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് രോഗികളെ നിരീക്ഷണത്തിന് വിധേയരാക്കിയത്. പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാന മാറ്റങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.

 

Related Articles

Back to top button