KeralaLatest

പുലി വീട് വാർഡിൽ ഭക്ഷ്യധാന്യ കിറ്റുകളും മാസ്കും വിതരണം ചെയ്യുന്നു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് പുലിവീട് വാർഡിലെ മുഴുവൻ പേർക്കും മാസ്ക്കും, ആവശ്യക്കാർക്ക് മുഴുവൻ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പാലോട്ടുകോണം ലക്ഷംവീട് കോളനിയിൽ പോത്തൻകോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഡി. ഗോപി നിർവഹിച്ചു. വാർഡിലെ കൊച്ചു കുട്ടികളടക്കം മുഴുവർ പേർക്കും മാസ്ക് നൽകുക എന്നുള്ളത് പഞ്ചായത്ത് അംഗം എം.ബാലമുരളിയുടെ ആശയമാണ്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെയാണ് 3500ഓളം മാസ്ക്കും ഭക്ഷ്യധാന്യവും ബോധവത്കരണ നോട്ടീസും വാർഡിലെ എഴുന്നൂറോളം വീടുകളിൽ എത്തിക്കുന്നത്, തോന്നയ്ക്കൽ പിച്ച്സിയിലെ ഹെൽത്ത് സ്റ്റാഫ് അമ്പിളി, കുടുംബശ്രീ ഭാരവാഹികളായ സ്മിത, രജനി, രമാദേവി സന്നദ്ധ പ്രവർത്തകരായ സന്തോഷ് ,അനിൽകുമാർ, എസ് സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button