അക്ഷയ് കുമാർ ചിത്രം രാമസേതുവിന് തുടക്കം

അക്ഷയ് കുമാർ ചിത്രം രാമസേതുവിന് തുടക്കം

“Manju”

ലക്‌നൗ: അക്ഷയ്കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം രാം സേതുവിന്റെ ചിത്രീകരണം അയോദ്ധ്യയിൽ ആരംഭിച്ചു. പുരാവസ്തു ഗവേഷകനായാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കുമാർ കാപേയുടെ ഗുഡ് ഫിലിംസും അബൺഡാറ്റിയ എന്റർടെയിൻമെന്റിനും ലൈക പ്രൊഡക്ഷൻസിനും ഒപ്പം ആമസോൺ പ്രൈം കൂടിച്ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദീപാവലിയ്ക്ക് അക്ഷയ് കുമാർ പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാമ സേതു മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് കണ്ടെത്താൻ പുറപ്പെടുന്ന നായകനെ പറ്റിയുള്ളതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

Related post