IndiaLatest

വെടിയുണ്ടകളുമായി ആറുപേര്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടായിരത്തിലേറെ വെടിയുണ്ടകളുമായി ആറുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 2251 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് വെടിയുണ്ടകളുമായി ആറുപേര്‍ പോലീസിന്റെ പിടിയിലായത്. വെടിയുണ്ടകള്‍ ലഖ്‌നൗവിലേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് അസി. കമ്മീഷണര്‍ വിക്രംജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും പ്രാഥമികാന്വേഷണത്തില്‍ തീവ്രവാദ ബന്ധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button