InternationalLatest

അമേരിക്ക ഉപേക്ഷിച്ച ഹെലികോപ്റ്ററുകള്‍ പറത്തി താലിബാനികള്‍ കൊല്ലപ്പെട്ടു.

“Manju”

കാബൂള്‍:താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ ഹെലിക്കോപ്റ്റര്‍ പരിശീലനത്തിനിടെ തകര്‍ന്ന് മൂന്നു താലിബാന്‍ ഭീകരന്‍ മരിച്ചു. യുഎസ് നിര്‍മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സപ്തംബര്‍ 10ന് കാബൂളിലായിരുന്നു സംഭവം. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്. ‘ഹെലിക്കോപ്റ്റര്‍ താലിബാന്‍ സൈനികന്‍ പറത്താന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ ആകാശത്ത് കുറച്ചു ശേഷം കറങ്ങിയ ശേഷം താഴേക്കു പതിക്കുകയായിരുന്നു. സാങ്കേതിക തകരാര്‍എന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ അമേരിക്കന്‍ സൈന്യം പിന്മാറിയപ്പോള്‍ എഴുപതോളം വിമാനങ്ങളും നിരവധി യുദ്ധ ഉപകരണങ്ങളും നശിപ്പിച്ചിരുന്നു. എന്നാല്‍ ഹെലികോപ്റ്ററുകള്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു.

Related Articles

Back to top button