IndiaKeralaLatest

വ്യക്തിത്വ വികാസത്തിന് മോട്ടിവേഷൻ ക്ലാസ്സുകൾ അനിവാര്യം-കമാന്‍ഡര്‍ വി.കെ. ജെയ്റ്റ് ലി

“Manju”

പോത്തന്‍കോട് : ഒരാളുടെ വ്യക്തിത്വ വികാസത്തിന് മോട്ടിവേഷന്‍ ക്ലാസുകള്‍ അനിവാര്യമാണെന്നും ഇന്നത്തെ സമൂഹത്തിൽ ജീവിത മികവിന് ഉതകുന്ന അടിസ്ഥാനമായ രീതികളേയും, ജീവിത ലക്ഷ്യങ്ങൾ നേടുന്നതിനുതകുന്ന മാർഗ്ഗങ്ങളേയും, ജീവിത വിജയത്തിൽ ദൈവം എന്ന ശക്തിയുടെ പ്രാധാന്യം എന്തെന്നുമനസ്സിലാക്കുവാനും, ജീവിതത്തിൽ നമ്മൾ ആരായിത്തീരണമെന്നും അതിന് എങ്ങനെ പ്രയത്നിക്കണമെന്നും തുടങ്ങിയ നിരവധി കാര്യങ്ങള്‍ മോട്ടിവേഷന്‍ ക്ലാസുകളില്‍ നിന്ന് ലഭിക്കുമെന്നും പ്രശസ്ത മോട്ടിവേഷന്‍ അധ്യാപകനും, ട്രെയിനറുമായ കമാന്‍ഡര്‍ വി.കെ. ജെയ്റ്റി ലി. ഇന്ന് (13-06-2023 ചൊവ്വാഴ്ച) ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സ്റ്റുഡന്‍സിനായി സംഘടിപ്പിച്ച മോട്ടിവേഷന്‍ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസർ ഡോ.ഡി.കെ. സൌന്ദരരാജൻ അധ്യക്ഷനായിരുന്നു. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലോ പ്രൊഫ. ഡോ. കെ.ഗോപിനാഥ പിള്ള മോട്ടിവേഷൻ സ്പീക്കറെ പരിചയപ്പെടുത്തി. പ്രൊഫസര്‍ ഡോ.പി.ഹരിഹരൻ സാന്നിദ്ധ്യമായിരുന്ന ക്ലാസ്സിന് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വി.രഞ്ജിത സ്വാഗതം ആശംസിച്ചു. പതിനെട്ടാമത്തെ ബാച്ചിലെ വിദ്യാർത്ഥിനിയായ .വി.എസ്സ്.വർഷിണി കൃതജ്ഞത രേഖപ്പെടുത്തി. കോളേജിലെ എൻ.എസ്സ്.എസ്സ്.യൂണിറ്റിൻെറ ആഭിമുഖ്യത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ഇടയായതെന്ന് എൻ.എസ്സ്.എസ്സ്,പ്രോഗ്രാം കോഓർഡിനേറ്ററും ബൈയോകെമിസ്ട്രി വിഭാഗം പ്രൊഫസറുമായ .എൻ.ഷീജ അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് കോളേജിലെ ഓഡിയോ വിഷ്വൽ റൂമിൽ ആരംഭിച്ച ക്ലാസ്സ് 11: 45AM ന് സമാപിച്ചു. അധ്യാപകരും, കുട്ടികളും, ആശ്രമ പ്രതിനിധികളും, ഉൾപ്പെടെ 68 പേർ ക്ലാസില്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാറിന്റെ പ്രതിരോധ ഉപദേശകനും പ്രചോദകനും പരിശീലകനും എഴുത്തുകാരനുമായ കമാന്‍ഡര്‍ വി.കെ.ജയ്റ്റിലി ഇന്നലെ (ജൂൺ 12) ആശ്രമത്തിലെത്തി. ഇന്ത്യന്‍ നേവിയില്‍ കമ്പൂട്ടര്‍വത്ക്കരണത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാഅദ്ദേഹം. .എന്‍.എസ് വിരാത്തിലുൾപ്പെടെ സേവനം അനുഷ്ഠിച്ചിരുന്നു. രണ്ട് ദിവസം ആശ്രമം റിസര്‍ച്ച് ഫൗണ്ടേഷന്റെ അതിഥിയായി എത്തിയതാണ് അദ്ദേഹം.

Related Articles

Back to top button