IndiaLatest

മോദിയുടെ ബന്ദിപുര്‍ സഫാരി സന്ദർശനം ;ചിത്രങ്ങള്‍ വൈറൽ

“Manju”
മോദിയുടെ ബന്ദിപുര്‍ സഫാരി; ചിത്രങ്ങള്‍

 മൈസൂരു : ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ സാഫരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി .

ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ ടൈഗർ സഫാരി നടത്തി മോദി,'എലഫെന്‍റ് വിസ്പറേഴ്സി'ലെ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച

പാശ്ചാത്യ വേഷവിധാനത്തില്‍ കടുവാ സങ്കേതത്തില്‍ യാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. കറുത്ത തൊപ്പിയും കാക്കി പാന്റും ജാക്കറ്റും ധരിച്ചാണ് മോദി സഫാരി നടത്തിയത്.

ബൈനോക്കുലറിലൂടെ വന്യമൃഗങ്ങളെ നിരീഷിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടമാത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കാമോഫ്ളാഷ് ടീ ഷര്‍ട്ടില്‍ മോദിയുടെ ലുക്ക് അതിഗംഭീരമെന്നാണ് ഫോട്ടോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്ന മറുപടികള്‍. ക്യാമറ ഉപയോഗിച്ച്‌ മൃഗങ്ങളെ പകര്‍ത്തുന്ന മോദിയുടെ ചിത്രങ്ങളും ബിജെപി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.

ഇന്ദിരാഗാന്ധിയുടേതായിരുന്നു ആദ്യ സന്ദര്‍ശനം. ബന്ദിപ്പുരിലെ പരിപാടിക്ക് ശേഷം തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്ബ് പ്രധാനമന്ത്രി സന്ദര്‍ശിക്കും.

Related Articles

Back to top button