IndiaLatest

2,000 രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

“Manju”

രാജ്യത്ത് വിനിമയത്തില്‍ നിന്നും പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ ഏല്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച്‌, 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്. അതിനാല്‍, 2000 രൂപ നോട്ടുകള്‍ ഇനിയും കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ബാങ്കുകളില്‍ തിരികെ ഏല്‍പ്പിക്കാവുന്നതാണ്.

Related Articles

Back to top button