IndiaLatest

ഗണേശോത്സവത്തില്‍ ലേസര്‍ ലൈറ്റടിച്ച്‌ നൃത്തം: 65 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

“Manju”

കോലാപ്പൂര്‍: ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്‌ക്കിടെ അതിതീവ്ര ലേസര്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ നൃത്തം ചെയ്തത് മൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.

ഇതിന്റെ വെളിച്ചത്തില്‍ മണിക്കൂറുകളോളം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവത്തിന് ഇടയാക്കുകയും ഇത് കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10-12 ദിവസത്തിനിടെയാണ് സംഭവം. കോലാപ്പൂരില്‍ മാത്രം കുറഞ്ഞത് 65 പേര്‍ക്കാണ് കാഴ്ച പോയത്. ഇതില്‍ കൂടുതലും യുവാക്കളാണെന്ന് ഡോ. ടാഗാരെ പറഞ്ഞു.

കണ്ണില്‍ നീര്‍വീക്കം, ക്ഷീണം, വരള്‍ച്ച, തലവേദന എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. ഇത്തരം സാഹചര്യത്തില്‍ ശസ്ത്രക്രിയ നടത്തുകയാണ് ഏക വഴി. എന്നാല്‍ഇത് ചെലവേറിയതാണെന്ന് ടാഗാരെ പറഞ്ഞു.

ഉയര്‍ന്ന തീവ്രതയുള്ള ലേസര്‍ ലൈറ്റുകള്‍ മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായാണ് സാധാരണ ഉപയോഗിക്കുക. ഇവ അലസമായി ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കും. ലേസര്‍ ലൈറ്റ് നിര്‍മ്മാതാക്കള്‍ തന്നെ അവയുടെ ഉപയോഗത്തെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്ടില്‍ താഴെയായിരിക്കണം, ലൈറ്റുകള്‍ ഒരു സ്ഥലത്ത് ദീര്‍ഘനേരം ഫോക്കസ് ചെയ്യരുത്, മനുഷ്യന്റെ കണ്ണിലേക്ക് അടിക്കരുത് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. എന്നാല്‍, ഘോഷയാത്ര കെ​ങ്കേമമാക്കാന്‍ ലേസറുകള്‍ പരമാവധി തീവ്രതയില്‍ ഉപയോഗിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത് അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
  • ….
Back to top button