KeralaLatest

കൊല്ലത്ത് തട്ടുകടയില്‍ നിന്ന് ചൂടുപൊറോട്ടയും കഴിച്ച്‌ ഫോട്ടോയുമെടുത്ത് രാഹുല്‍ ഗാന്ധി

“Manju”

കൊല്ലം: രാവിലെ കൊല്ലത്ത് നിന്ന് വള്ളിക്കീഴിലെത്തിയപ്പോള്‍ വഴിവക്കില്‍ കാത്തുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലൂടെ രാഹുല്‍ ഒരു തട്ടുകട കണ്ടു.
പെട്ടെന്ന് അവിടേക്ക് നടന്നുകയറി. രാഹുലിനെ കണ്ട് തട്ടുകാരന്‍ ഞെട്ടി. അവിടെ ഉണ്ടായിരുന്ന പൊറോട്ടയും ബിസ്‌കറ്റും മുന്നില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം രാഹുല്‍ കുശലം പറഞ്ഞിരിക്കുന്നതിനിടയില്‍ കട്ടന്‍ചായയുമായി തട്ടുകടക്കാരനെത്തി. കട്ടന്‍ ചായയ്‌ക്കൊപ്പം പൊറോട്ടയും കഴിച്ച ശേഷം തട്ടുകടക്കാരന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയുമെടുത്ത ശേഷമാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.

Related Articles

Back to top button