KeralaLatest

യുവാവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ അഴുകിയ നിലയില്‍

“Manju”

കാട്ടൂര്‍: യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പറമ്പ് സ്വദേശി പുതിയേടത്ത് വീട്ടില്‍ ഉണ്ണിച്ചെക്കന്റെ മകന്‍ ഷിജുവിനെയാണ് (42) വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പൂമംഗലം ആരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ പത്തോടെ അമ്മക്ക് മരുന്നു വാങ്ങാനായി വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോയതായിരുന്നു ഷിജു. പിന്നീട് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബുധനാഴ്ച കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ, വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞ പോലെ മൃതദേഹം അഴുകി മണം വരുന്ന നിലയിലായിരുന്നു. ഇതു സംബന്ധമായി ആശുപത്രി അധികൃതരോട് അന്വേഷിച്ചപ്പോള്‍ തൊട്ട് മുമ്ബത്തെ ദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.
മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അമ്മ: ഓമന. സഹോദരങ്ങള്‍: വിജയന്‍, ഓമന, സുന്ദരന്‍, ഷൈജ, ഷിനു, അജിത്ത്, പരേതനായ ഷാജു.

Related Articles

Back to top button