IndiaKeralaLatest

ഓണ്‍ലൈന്‍ ക്ലാസിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

“Manju”

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്നു പരാതി. വലിയ കേബിള്‍ കൊണ്ട് അടിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ അടി കൊണ്ട പാടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.
കാട്ടാക്കടയിലെ യോഗീശ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവം. തുറസ്സായ സ്ഥലത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. ലഹരി ഉപയോഗിച്ചെന്നും അശ്ലീല ദൃശ്യങ്ങള്‍ കാണുകയാണെന്നും പറഞ്ഞായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ജീപ്പില്‍ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Related Articles

Back to top button