IndiaKeralaLatest

പൂർണ്ണ കുംഭമേള : ആശ്രമകുംഭം നിറച്ചു

“Manju”

പോത്തൻകോട് : സെപ്റ്റംബർ 20 ന് നടക്കുന്ന പൂർണ്ണ കുംഭമേളയോടനുബന്ധിച്ച് ഇന്ന് രാവിലെ 8.30 ന് ആശ്രമകുംഭം നിറച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ആശ്രമംകുംഭം നിറച്ചത്. സന്ന്യാസി സന്ന്യാസിനിമാരുടെയും ആത്മബന്ധുക്കളുടെയും പ്രാർത്ഥനാനിർഭരമായ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ആശ്രമം ബ്രാഞ്ചുകളിലും ഇന്ന് രാവിലെ കുംഭം നിറച്ചു.

 

Related Articles

Back to top button