KeralaLatest

പാലക്കാട് ന​ഗരസഭയില്‍ ബിജെപി അം​ഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്

“Manju”

പാലക്കാട്:  പാലക്കാട് ന​ഗരസഭയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ബിജെപി അം​ഗം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. ബിജെപി അം​ഗം വി നടേശനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതത്. തുടര്‍ന്ന്, ചെയ്ത വോട്ട് തിരിച്ചെടുക്കണമെന്ന് നടേശന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു. വോട്ട് മാറിപ്പോയതാണെന്നാണ് നടേശന്റെ വാദം. വോട്ട് തിരിച്ചെടുക്കണമെന്ന് ആവശ്യത്തെ കോണ്‍​ഗ്രസ് എല്‍ഡിഎഫ് അം​ഗങ്ങള്‍ എതിര്‍ത്തു.
തുടര്‍ന്ന് വന്‍ വാക്ക് തര്‍ക്കത്തിനാണ് കൗണ്‍സില്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. വരണാധികാരിക്ക് മുന്നില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ തര്‍ക്കമായി. ജില്ലാ കളക്ടറുമായി വരണാധികാരി വിഷയം ചര്‍ച്ച നടത്തി. നടേശന്റെ വോട്ട് സംബന്ധിച്ച്‌ പിന്നീട് തീരുമാനിക്കുമെന്ന വരണാധികാരി അറിയിച്ചെങ്കിലും എല്‍ഡിഎഫ് കോണ്‍​ഗ്രസ് അം​ഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.
52 അം​ഗ കൗണ്‍സിലില്‍ ബിജെപിക്ക് 28 അം​ഗങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ നടേശന്റെ വോട്ട് നിര്‍ണായകമാവില്ല. എങ്കിലും ഇരുപക്ഷങ്ങളും ഹാളില്‍ കനത്ത ബഹളമാണുണ്ടാക്കിയത്.

Related Articles

Back to top button