IndiaLatest

ഇന്ത്യന്‍ ആരോസ് ഇനി ഇല്ല

“Manju”

ഇന്ത്യന്‍ യുവതാരങ്ങളെ വളര്‍ത്താനായി എ ഐ എഫ് എഫ് ഉപയോഗിച്ച ഇന്ത്യന്‍ ആരോസ് ടീം ഇനി ഇല്ല. ഇന്ത്യന്‍ ആരോസ് ടീം ഇനി ഉണ്ടാകില്ല എന്ന് ഇന്നലെ ചേര്‍ന്ന എ ഐ എഫ് എഫ് യോഗം അറിയിച്ചു. AFC ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ആണ് ഹീറോ ഐ-ലീഗിലെ ഇന്ത്യന്‍ ആരോസിന്റെ പങ്കാളിത്തം നിര്‍ത്താന്‍ എ ഐ എഫ് എഫ് സാങ്കേതിക സമിതി തീരുമാനിച്ചത്.

ഇന്ത്യന്‍ ആരോസിനായി ഉപയോഗിച്ച പണം ഇപ്പോള്‍ രാജ്യത്ത് ഒരു പുതിയ എലൈറ്റ് യൂത്ത് ലീഗ് സൃഷ്ടിക്കാന്‍ പദ്ധതിയുണ്ടാക്കും എന്നും എ ഐ എഫ് എഫ് അറിയിച്ചു.2010ല്‍ ആയിരുന്നു ആരോസ് ആരംഭിച്ചത്. 2013ല്‍ സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍ത്തിവെച്ച ആരോസ് പിന്നീട് 2017ല്‍ വീണ്ടും ഐ ലീഗിന്റെ ഭാഗമായി തുടങ്ങുകയായിരുന്നു‌.

Related Articles

Check Also
Close
Back to top button