KasaragodKeralaLatest

വികസനത്തിൻ്റെ കനലെരിയുന്ന കിനാനൂർ-കരിന്തളം

“Manju”

അനൂപ് എം.സി.

കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന സപ്ലിമെൻ്റ്.
വികസനത്തിൻ്റെ കനലെരിയുന്ന കിനാനൂർ-കരിന്തളം

കമ്മ്യൂണിസ്റ്റ് കർഷ പ്രസ്ഥാനത്തിന് അന്നും ഇന്നും വളക്കൂറുള്ള മണ്ണാണ് കിനാനൂർ-കരിന്തളം പഞ്ചായത്ത്. കരിന്തളം നെല്ലെടുപ്പ് സമരം പോലുള്ള കർഷ കസമരങ്ങൾ പെയ്ത നാട്.
വികസനത്തിൻ്റെ ജനകീയ മാതൃക സൃഷ്ടിച്ച് കൊണ്ട് കിനാനൂർ- കരിന്തളം പഞ്ചായത്ത് സംസ്ഥാനത്ത് തന്നെ മാതൃകയാവുകയാണ്. കഴിഞ്ഞ അഞ്ചു വർഷവും നൂതനവും വൈവിധ്യവുമായ പദ്ധതി പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുക വഴി നാടിൻ്റെയും ജനങ്ങളുടെയും ജീവിത നിലവാരമുയർത്തുവാൻ പഞ്ചായത്ത് പ്രസിഡൻ്റ് എ വിധുബാലയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി പുരസ്ക്കാക്കാങ്ങളും നേടിയ പഞ്ചായത്ത് കൂടിയാണ്. പഞ്ചായത്തിലെ 17 വാർഡുകളിലായി കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്. ഉൽപ്പാദന, പശ്ചാത്തല സേവന മേഖലകളിലൂടെ നിരവധി വൈവിധ്യങ്ങളായ പദ്ധതികൾ പൂർത്തീകരിച്ചു.നടപ്പുവർഷത്തിൽ അനുമതി ലഭിച്ച ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലുമാണ്.നവകേരള നിർമ്മിതിയുടെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന നാലു മിഷനുകളുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് വരുന്നു.പ്രവർത്തന മികവിന് രണ്ടു ദേശീയ അവാർഡുകൾ ഉൾപ്പെടെ 11 അംഗീകാരങ്ങൾ പഞ്ചായത്തിന് ലഭിച്ചു.പഞ്ചായത്തിൻ്റെ തനത് പദ്ധതികൾക്കൊപ്പം കേന്ദ്ര, സംസ്ഥാന ജില്ല, ബ്ലോക്ക് പദ്ധതികൾ, എംപി, എംഎൽഎ എന്നിഫണ്ടുകൾ കാര്യക്ഷമതയോടെ ഉപയോഗിക്കുവാൻ സാധിച്ചു.

ഏറെക്കാലമായുള്ള പഞ്ചായത്തിൻ്റെ തീവ്രശ്രമത്തിൻ്റെ ഭാഗമായി പരപ്പയിൽ പൊതു ബസ്റ്റാൻൻ്റ് സംസ്ഥാന പ്ലാനിംഗ് ബോർഡിൻ്റെ അംഗീകാരത്തോടെ യാഥാർത്ഥ്യമാവാനുള്ള നടപടിക്രമം പൂർത്തിയായി വരികയാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നപ്പോൾ 78 റോഡുകളാണ് ഗതാഗതയോഗ്യമാക്കിയത്. കുളങ്ങൾ ,കിണറുകൾ ,ആട്ടിൻ കൂട് ,തൊഴുത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായ ചില നേട്ടങ്ങൾ മാത്രം .

ജലാശയങ്ങളുടെ പുനരുജ്ജീവനം ജലോദ്യോനം ….

കഴിഞ്ഞ നിരവധി വർഷക്കാലമായി ഉപയോഗശൂന്യമായ 22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പൊതുകുളം വ്യത്തിയാക്കി ആഴം കൂട്ടി ആകർഷകമായ നിലയിൽ മതിൽ കെട്ടി സംരക്ഷിച്ചു.കുളത്തിന് ചുറ്റുമുള്ള ഉപയോഗ ശൂന്യമായ രണ്ടേക്കർ ഭൂമി മണ്ണിട്ട് നികത്തി കൃഷിയിറക്കി 42 പറ നെല്ല് ഉൽപ്പാദിപ്പിച്ചു.

കൃഷിപാഠം.

പാവപ്പെട്ട നെൽകർഷകരെ സഹായിക്കാൻ തരിശായി കിടന്ന ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് കൃഷിയിറക്കി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി കിനാനൂർ പാടശേഖര സമിതിയുടെ സഹായത്തോടെ സ്വന്തമായി കെ കെ റൈസ് എന്ന പേരിൽ അരി വിപണിയിലിറക്കി. സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് സ്വന്തമായി കൃഷിയുമിറക്കി.

പൊതു ശൗചാലയം

പരപ്പയിൽ പൊതു ടോയ്ലറ്റ് നിർമ്മിച്ച് പ്രേദേശവാസികൾക്ക് സൗകര്യമൊരുക്കി.
സർക്കാരിൽ നിന്നും രണ്ടര സെൻ്റ് സ്ഥലവും പരപ്പ കുഞ്ഞബ്ദുള്ള എന്ന ഒരു അഭ്യുദയകാംക്ഷിയിൽ നിന്നും അര സെൻറ് സ്ഥലവും സൗജന്യമായി വാങ്ങിയാണ് പരപ്പയിലെ പൊതുജനങ്ങളുടെ നിരന്തര ആവശ്യം സഫലമാക്കാൻ സാധിച്ചത്.

വെള്ളം വെള്ളം സർവ്വത്ര.

ജലസംരക്ഷണ പ്രവ്യത്തി ഏറ്റെടുത്തു കൊണ്ട് 18 വി സിബികൾ നിർമ്മിച്ചു നൽകി.149 മഴവെള്ള സംഭരണികൾ അനുവദിച്ചു. 82l കിണർ റീചാർജുകൾ ചെയ്തു നൽകി. 33 കുടിവെള്ള പദ്ധതികളാണ് ജലനിധി പദ്ധതികളിലൂടെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കിയത്.
ഗ്യാസ് ക്രിമിറ്റോറിയത്തിൽ 20000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണിയും ഉണ്ടാക്കി.

കൃഷി

നെൽകൃഷി ,കവുങ്ങ് ,തെങ്ങ് ,വാഴ കൃഷി ,പച്ചക്കറി ,പച്ചില വളം നിർമ്മാണം, പഴവർഗ കൃഷി എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ കർഷകർക്ക് നൽകി കാർഷിക മേഖലയെ പ്രോത്സാഹിപ്പിച്ചു.കൃഷിക്ക് വേണ്ടി മാത്രം 73 ലക്ഷമാണ് ഈ മേഖലയിൽ ചെലവഴിച്ചത് .
തരിശ് രഹിത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കാൻ സഹായകമായ വാർഷിക പദ്ധതി കൃഷി ഭവൻ മുഖേന നടപ്പാക്കി. രണ്ട് തവണ ജില്ലയിലെ മികച്ച ജൈവഗ്രാമ പഞ്ചായത്തായി മാറാൻ ഇതിലൂടെ സാധിച്ചു.

മൃഗസംരക്ഷണം

മ്യഗ സംരക്ഷണ മേഖല യിൽ ജില്ലയിൽ ആദ്യമായി കൗ ലിഫ്റ്റ് ഉപയോഗപ്പെടുത്തിയ പഞ്ചായത്താണിത്. വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് വീണുപോയ പശുക്കളെ ഉയർത്തി മൃഗാശുപത്രിയിലെത്തിക്കുവാൻ കർഷരെ സഹായിക്കുന്ന ഈ യന്ത്രം വാങ്ങിയത്. വാർഷിക പദ്ധതിയിലുൾപ്പെടുത്തി മുഗാശുപത്രി ഐ എസ് ഒ നിലവാരത്തിലേക്ക് ഉയർത്തി. ജില്ലയിലെ ആദ്യത്തെ ഓപ്പറേഷൻ തീയേറ്റർ ഉൾപ്പെടെ സജ്ജീകരിച്ച ആധുനിക മുഗാശുപത്രിയായി ഇന്ന് കരിന്തളം മൃഗാശുപത്രി.

കയർ ഡിഫൈബറിംഗ് യൂണിറ്റ്

വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി കയർ ഡിഫൈബറിങ് യൂണിറ്റ് സ്ഥാപിച്ചു.നിരവധി സ്ത്രീകൾക്ക് ഇത് ഇന്ന് ജീവിതോപാധിയാണ്.

മികച്ച കുടുംബാരോഗ്യകേന്ദ്രം.

പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റി. പരിമിതമായ ഫണ്ട് ആരോഗ്യ മിഷൻ നൽകിയപ്പോൾ ബാക്കി തുക മുഴുവനും നീക്കി വെച്ച് നാഷണൽ ക്വാളിറ്റി ലവൽ സർട്ടിഫിക്കറ്റ് ,കാഷ് അവാർഡ് ,രണ്ട് തവണ കായ കൽപ്പം അവാർഡ് എന്നിവ നേടി.ഇതോടെ ആരോഗ്യ കേന്ദ്രത്തെ രോഗീ സൗഹ്യദമാക്കാൻ സഹായിച്ചു.

സ്ക്കൂളുകൾ ഹൈടക്.

സ്ക്കൂളുകൾ സർക്കാർ ഹൈടെക് ആക്കാൻ തീരുമാനിച്ചപ്പോൾ എല്ലാ പ്രൈമറി ക്ലാസ്സുകളും പഞ്ചായത്ത് ഹൈടെക് ആക്കി മാറ്റി. മാത്രമല്ല സംസ്ഥാനത്ത് ആദ്യമായി എല്ലാ പ്രൈമറി ക്ലാസ്സുകളിലും ഹൈടെക് ഫർണിച്ചർ വിതരണം ചെയ്യാൻ സാധിച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ എസ്എസ്എഎൽസി പരീക്ഷയെഴുതി വിജയിച്ച സർക്കാർ സ്‌ക്കൂളായ ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ഈ പഞ്ചായത്തിലാണ്.
കുട്ടികൾക്ക് വേണ്ടി ജാലകം 2018 എന്ന സിനിമാസ്വാദന ക്യാമ്പ് സംഘടിപ്പിച്ചു.മൂന്ന്ദിവസങ്ങളിലായി വിവിധ സ്ക്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ വെച്ച് നടന്ന ക്യാമ്പിൽ കുട്ടികൾ കഥ ,തിരക്കഥ ,സംഭാഷണം ക്യാമറ എഡിറ്റിഗ്
,സാങ്കേതിക സഹായം, സംവിധാനം എന്നിവ നിർവ്വഹിക്കുകയും പ്ലാസ്റ്റിക്കിനെതിരെ മാലിന്യം വലിച്ചെറിയുന്നതിനെതിരെ “നോ റൂൾസ് “എന്ന സിനിമ എടുക്കുകയും ചെയ്തു.

കലാ-കായികരംഗം.

കായിക സമന്വയ വേദി രൂപീകരിക്കുകയും പഞ്ചായത്ത് തലത്തിൽ നാല് കായിക ഇനങ്ങളിൽ ടീമുണ്ടാക്കി പരിശീലനം നൽകി. ഫുട്ബോൾ ,വോളിബോൾ ,ക്രിക്കറ്റ് കബഡി എന്നിവയിൽ കളിക്കാരെ തെരഞ്ഞെടുത്ത് പഞ്ചായത്ത് തല ടീം ഉണ്ടാക്കി.
പഞ്ചായത്തിലെ രജിസ്റ്റർ ചെയ്യപ്പെട്ട 45 ക്ലബ്ബ് കൾക്ക് 40 000 രൂപ വിലയുള്ള സ്പോർട്സ് കിറ്റ് 3 വർഷങ്ങളായി നൽകി. ക്രിക്കറ്റ് ,വോളിബോൾ ,ഫുട്ബോൾ ,കബഡി എന്നിവയിൽ പ്രത്യേക പരീശീലനം നൽകി.

1. പൊതുശ്മശാനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി.

2 ചൂരിപ്പാറ ആധുനിക ഗ്യാസ് ശ്മശാനം 98 ശതമാനം പണി പൂർത്തിയാക്കി.

3 60 ലക്ഷം രൂപ പാൽ സബ്സഡി സ്കീമിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് വിതരണം ചെയ്തു.

4 കുടുംബശ്രീക്ക് സ്വന്തമായി 25 ലക്ഷം രൂപ ചെലവിൽ ഓഫീസ്.

5 പ്ലാസ്റ്റിക്ക് ഷ് റെഡ്ഡിങ് യൂണിറ്റ് സ്ഥാപിച്ചു .

6 ജില്ലയിൽ ആദ്യമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടറെ നിയമിച്ചു.

7 487 റോഡുകൾ ടാർ ,കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി.

8. 2 അംഗൺ വാടികൾ മാതൃകാ അംഗൻവാടികളാക്കി.

9. 13 അംഗൻ വാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി.

10 സ്ത്രീകൾക്ക് വേണ്ടി യോഗ പരിശീലനം. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 2258 സ്ത്രീകൾക്ക് പരിശീലനം നൽകി.

11 എസ്പിസി കാഡറ്റുകളെ സഹായിക്കാൻ പദ്ധതിയിലുൾപ്പെടുത്തി 50000 രൂപ നൽകി .

12. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
സ്ക്കോളർഷിപ്പ് ,ലാപ് ടോപ്പ് എന്നിവ വിതരണം ചെയ്തു.

13  60 വയസ്സ് കഴിഞ്ഞ 551 വൃദ്ധർക്ക് കട്ടിൽ വിതരണം നടത്തി.

14. സ്ത്രീകൾക്ക് വേണ്ടി യോഗ പരിശീലനം. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 2258 സ്ത്രീകൾക്ക് പരിശീലനം നൽകി.

15. മയക്കുമരുന്നിനെതിരെ കനലെരിയും ബാല്യം എന്ന ഹ്രസ്വ സിനിമ.

16. കിനാനൂർ കരിന്തളം ഗവൺമെൻറ് കോളേജ് .

17. ആഗ്രോ സർവീസ് സെൻ്റർ.

18. കോയിത്തട്ടയിൽ മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ.

219. കരിന്തളത്ത് കുടുംബാരോഗ്യ കേന്ദ്രം .

20. മുക്കട കണിയാട തീരദേശ റോഡിന് 2. 87 കോടി രൂപ.

21 കിളിയളം വരഞ്ഞുർ റോഡ്
28 കോടി.

22. ചോയ്യങ്കോട് മുക്കട റോഡ് 17 കോടി.

23 ചേമ്പേന റോഡ് 50 ലക്ഷം.
പാമ്പങ്ങാനം കൊട്ടമടൽ വിസിബി 52 ലക്ഷം.

24 പരപ്പച്ചാൽ വിസിബി 44 ലക്ഷം.

25. എഫ്എച്ച്സി ലാബ് 20 ലക്ഷം.

26. കാസർകോട് വികസന പാക്കേജിൽ
കുടിവെള്ളത്തിന് 2. 28 കോടി.

27. ലൈഫ് ഭവനപദ്ധതിയിൽ ഒന്നാം ഘട്ടം 307 വീട്, രണ്ടാം ഘട്ടം 57 വീട്

ജനകീയ പ്രവർത്തനങ്ങൾ:

പഞ്ചായത്ത് തല ജാഗ്രത സമിതിയും നിയമ സഹായ സമിതിയും ചേർന്ന് 59 കേസുകൾ പരിഹരിച്ചു.

4 ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു. 3 പേർക്ക് പരമാവധി സഹായം നൽകാൻ സാധിച്ചു. അതിൽ ഒരാൾക്ക് വീടുവെച്ച് കൊടുക്കാനുള്ള ബാലൻസ് തുക ബാക്കിയുണ്ട്.

പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 1,31000 രൂപ ചികിത്സാ സഹായമായി വിതരണം ചെയ്യാൻ സാധിച്ചു.

പ്രളയാനന്തര കേരളത്തിന് അഞ്ചു വണ്ടി സാധനവും 18 ലക്ഷം രൂപയും സമാഹരിച്ച് കൊടുത്തു.

മഴക്കാലക്കെടുതിയിൽ വീട് നഷ്ടപ്പെട്ട നെല്ലിയര കോളനിയിലെ 10 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കേരളത്തിലെ പട്ടികവർഗ്ഗ കോളനിയിലെ ഏറ്റവും വലിയ കമ്യൂണിറ്റി ഹാൾ പണിത് കൊടുക്കാൻ സജീവ പങ്കാളിത്തം വഹിക്കാനും സാധിച്ചു 10 പേർക്ക് പ്രത്യേക പാക്കേജിൽ വീട് 6 പേർക്ക് സ്ഥലം.

പ്രളയത്തിൽ വീട് വിട്ടിറങ്ങേണ്ടി വന്ന 250 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ സാധിച്ചു.

 

പദ്ധതിയിലുൾപ്പെടാത്ത 12 കുടുംബങ്ങൾക്ക് കിടക്കാൻ കട്ടിലും കിടക്കയും നൽകാൻ സാധിച്ചു.

ലൈഫ് ഭവനപദ്ധതിയിൽ ഇന്ത്യയിലാന്ത്യമായി തുറന്ന ജയിൽ ജീവനക്കാരുടെ കായികാധ്വാനം ഉപയോഗപ്പെടുത്തി ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ് വാങ്ങി വീട് നിർമ്മിച്ച് നൽകി.

സുമനസ്സുകളുടെ കാരുണ്യത്താൽ പുലിയംകുളത്തുള്ള 85 വയസ്സായ നിർധന കുടുംബത്തിൽ പെട്ട മറിയുമ്മയ്ക്ക് വീട് വെച്ച് നൽകി.

കോ വിഡ് പ്രതിരോധ പ്രവർത്തനത്തിൽ 358 ഭക്ഷണ കിറ്റുകളും 58000 രൂപ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കായി യാത്ര ചെലവും നൽകി .

നാലു സാമൂഹ്യ അടുക്കളയിൽ നിന്ന് 10,000 ഉച്ചഭക്ഷണം.
പഞ്ചായത്തിൻ്റെ സൗജന്യ ക്വാറൻറയി ൻ സംവിധാനം.

Related Articles

Back to top button