InternationalLatest
ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍
കുവൈത്ത് സിറ്റി: വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേരെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാര്‍ക്കോട്ടിക് കണ്ട്രോള് ഉദ്യോഗസ്ഥര്‍ പിടികൂടി. മാര്‍ക്കറ്റില്‍ 30 ലക്ഷം കുവൈത്തി ദീനാര്‍ വില വരുന്നവയാണ് പിടികൂടിയ വസ്തുക്കള്‍. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നു അധികൃതര്‍ വ്യക്തമാക്കി. രണ്ടുപേരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാര്‍ക്കോട്ടിക് കണ്ട്രോള് അഡ്മിനിസ്ട്രേഷന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളിലൊരാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ വീട്ടില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ മയക്കുമരുന്നും അതിനായി ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.