IndiaKeralaLatest

രണ്ടാം ടെസ്റ്റ്: ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്, കോഹ്‌ലിക്ക് അര്‍ധ സെഞ്ചുറി

“Manju”

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. നായകന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ചുറി നേടി. ഇന്ത്യ 177/6 എന്ന നിലയിലാണ്. 53 റണ്‍സുമായി കോഹ്‌ലിയും 40 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍.
മൂന്നാം ദിനത്തില്‍ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. ആദ്യ ഓവറില്‍ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റണ്‍സെടുത്ത പൂജാരയെ ഫോക്സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റണ്‍സുമായി നിന്ന രോഹിത് ശര്‍മ്മയെ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി.
26-ാം ഓവറില്‍ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷര്‍ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യന്‍ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍നില മുന്നോട്ടു നീക്കിയത്. ഒന്നാം ഇന്നിങ്സില്‍ 195 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുളളത്

Related Articles

Back to top button