KeralaLatest

കുട്ടികൾ പാടിയ ‘ശ്രീവല്ലിയ്ക്ക്’ ചുവടുവെച്ച് ടീച്ചര്‍

“Manju”

കണ്ണൂര്‍ ; ചൂരല്‍ വടിയും ഉണ്ടക്കണ്ണുമുള്ള അധ്യാപകരുടെ കാലം കഴിഞ്ഞു പോയിരിക്കുകയാണ്. വിരട്ടിയും വടിയെടുത്തും മാത്രമല്ല സ്‌നേഹിച്ചും കുട്ടികള്‍ നല്ലവരാക്കാന്‍ സാധിക്കും. കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും സന്തോഷം പങ്കുവെയ്ക്കുന്ന അധ്യാപകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കാലമാണിത്. രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ അതിനൊരു മികച്ച ഉദാഹരണമാണ്.

വിദ്യാര്‍ഥികള്‍ പാട്ട് പാടുമ്പോള്‍ ഒരു അധ്യാപിക അവരുടെ പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. കണ്ണൂര്‍ പെരുമ്പടവത്തെ കരിപ്പല്‍ എസ് വി യുപി സ്‌കൂളില്‍ നിന്നുള്ള രസകരമായ വീഡിയോയാണിത്. എല്‍പി ക്ലാസില്‍ നിന്ന് വരുന്ന വഴിയാണ് അധ്യാപികയായ ബിന്ദു ടീച്ചറിനോട് രണ്ടാം ക്ലാസിലെ ചില വിരുതന്‍മാര്‍ പരാതി പറഞ്ഞത്.

അല്ലു അര്‍ജുന്‍ തകര്‍ത്ത് അഭിനയിച്ച് പുഷ്പയിലെ ‘ശ്രീവല്ലി’ എന്ന ഗാനമാണ് കുട്ടികള്‍ പാടിയത്. പാട്ട് കേട്ടതും ടീച്ചറും അതിനൊപ്പം ചുവടുകള്‍ വച്ചു. ഇത്രയും നാളും ചൂരല്‍ എടുത്ത് വിരട്ടിയിരുന്ന ടീച്ചര്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കൗതുകതോടെ നോക്കി നിന്നുവെന്ന് തന്നെ പറയാം.

Related Articles

Back to top button