IndiaLatest

പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

“Manju”

അഹമ്മദാബാദ്: പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തില്‍ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ നടക്കുന്ന സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്നും നാളെയുമായിട്ടാണ് സമ്മേളനം നടക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വന്യജീവി, വന പരിപാലനം തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് സമ്മേളനം നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള സംസ്ഥാന പ്രവര്‍ത്തന പദ്ധതികള്‍, പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മികച്ച നയങ്ങള്‍ രൂപീകരിക്കുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം സൃഷ്ടിക്കുന്നതിനുമാണ് സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നാശം സംഭവിച്ച പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും വന്യജീവി സംരക്ഷണത്തിനും സമ്മേളനത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കും. വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സംസ്ഥാന പ്രവര്‍ത്തന പദ്ധതികളടക്കം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പരിവേഷ് (സംയോജിത ഗ്രീന്‍ ക്ലിയറന്‍സുകള്‍ക്കുള്ള ഏകജാലക സംവിധാനം), വനപരിപാലനം, മലിനീകരണം തടയലും നിയന്ത്രണവും, വന്യജീവി പരിപാലനം, പ്ലാസ്റ്റിക്, മാലിന്യ സംസ്കരണം എന്നിവയായിരിക്കും ചര്‍ച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button