KeralaLatest

നാടിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുക സര്‍ക്കാരിന്റെ ധര്‍മ്മം

“Manju”

നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പശ്ചാത്തല സൗകര്യം വര്‍ധിക്കുക എന്നത് നാടിന്റെ ആവശ്യമാണ്. നമ്മുടെ നാട് ഏറ്റവും പ്രയാസകരമായി അനുഭവപ്പെടുന്നത് സാമ്പത്തിക വിഷയമാണ്. നമ്മുടെ ഖജനാവ് നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ശേഷിച്ചതല്ല. ഖജനാവിന്റെ ശേഷി അനുസരിച്ച്‌ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സംസ്ഥാനം പലകാര്യങ്ങളിലും പിന്നോട്ട് പോകും. അത് മനസിലാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വലിയ സാമ്പത്തിക ശ്രോതസ്സ് എന്ന നിലയില്‍ കിഫ്ബി പുനരുജ്ജീവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമയ നഷ്ടം കുറക്കാനാണ് വേഗതയുള്ള റെയിലിനെ കുറിച്ച്‌ ചിന്തിക്കുന്നത്. കേരളത്തിലുള്ള റെയില്‍പാതയില്‍ വേഗത കൂട്ടുക ബുദ്ധിമുട്ടാണ്. അവിടെയാണ് പുതിയ റെയില്‍ പാതയെ കുറിച്ച്‌ ആലോചിക്കുന്നത്. നമ്മുടെ നാടിന്റെ വികസനത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് ഇത്തരം കാര്യങ്ങള്‍. വികസനം കാലാനുസൃതമായി മാറേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. നാടിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍, ബാധ്യതപ്പെട്ടവരാണ്; അതില്‍ നിന്ന് മാറി നില്‍ക്കരുത്. ഏതാനം ചിലര്‍ എതിര്‍ക്കുന്നു എന്നുള്ളതുകൊണ്ട് ഏതിര്‍പ്പുകളെ തുടര്‍ന്ന് മാറി നില്‍ക്കലല്ല. നാടിന് ആവശ്യമാണെങ്കില്‍, ജനങ്ങള്‍ക്കും നാടിന്റെ നാളേക്കും ആവശ്യമാണെങ്കില്‍ ആ പദ്ധതി നടപ്പാക്കുക അതിനാവശ്യമായതെല്ലാം ചെയ്യുക എന്നത് സര്‍ക്കാരിന്റെ പ്രാഥമികമായ ബാധ്യതയാണ്. അതില്‍ നിന്നും ഒളിച്ചോടുന്നത് സര്‍ക്കാരിന്റെ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശിയപാത, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുതി പവ്വര്‍ ഗ്രിഡ് തുടങ്ങി മുടങ്ങി കിടന്ന പദ്ധതികള്‍ ജനങ്ങളുടെ സഹകരണത്തോടെയും നാടിന്റെ പിന്തുണയോടെയും യാഥാര്‍ത്ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ജില്ലയില്‍ രണ്ടു റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. തൊടുപുഴ-പുളിയന്‍മല റോഡിന്റെ പ്രാദേശിക ശിലാഫലക അനാച്ഛാദനം മൂലമറ്റം അശോക ജംഗ്ഷനില്‍ മന്ത്രി റോഷി അഗസ്റ്റിനും മുറിഞ്ഞപുഴ – മതമ്ബ റോഡിന്റെ ശിലാഫലക അനാച്ഛാദനം കണയങ്കവയലില്‍ നടത്തിയ ചടങ്ങില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.

Related Articles

Check Also
Close
Back to top button