InternationalLatest

വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍

“Manju”

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഡെ​ലി​വ​റി ചെ​യ്യു​ന്ന​വ​ര്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​ണം. അ​ടു​ത്ത മാ​സം മു​ത​ല്‍ പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത വ​കു​പ്പി​ന്റെ വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ നി​ര​ത്തു​ക​ളി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ റോ​ഡ് ആ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് എ​ന്നി​വ​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button