KeralaLatest

എന്‍ഡോസള്‍ഫാന്‍:ഉപവാസം ചിങ്ങം ഒന്നിന്

“Manju”

കാസര്‍കോട്: ഞങ്ങള്‍ക്കും ഓണം ഉണ്ണണമെന്നാവശ്യപ്പെട്ടു കൊണ്ട് ചിങ്ങം ഒന്നിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ ഉപവസിക്കും. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് അമ്മമാര്‍ ഉണ്ണാവൃതമനുഷ്ടിക്കുന്നത്. ഓണത്തിനു മുമ്പ് തന്നെ മറ്റെല്ലാ ക്ഷേമ പെന്‍ഷനുകളും വീട്ടുമുററത്ത് എത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നതിന്റെ സൂചനയായാണ് വീടുകളില്‍ നിരാഹാരം നടത്തുന്നത്. കൊറോണ നിയമം പാലിച്ച്‌ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഒപ്പുമരചോട്ടില്‍ ഉപവാസവും ഐക്യദാര്‍ഢ്യ സമിതി കലക്‌ട്രേറ്റ് പടിക്കല്‍ നില്പ് സമരവും നടത്തും.

Related Articles

Back to top button