InternationalLatest

ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിച്ചു

“Manju”

മ​നാ​മ: ഹി​ദ്ദ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ന​ട​ത്തു​ന്ന നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്റ് ഹി​ദ്ദി​ലെ ഹി​ദ്ദ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ചു. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ 16 ടീ​മു​ക​ള്‍ ടൂ​ര്‍​ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ക്കും. ലീ​ഗ് വി​ജ​യി​ക​ള്‍ സെ​മി ഫൈ​ന​ല്‍, ഫൈ​ന​ല്‍ റൗ​ണ്ടു​ക​ളി​ല്‍ മാ​റ്റു​ര​ക്കും. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ന​ല്‍​കും. വ്യ​ക്തി​ഗ​ത മി​ക​വി​ന് മാ​ന്‍ ഓ​ഫ് ദി ​സീ​രീ​സ്, മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്‌, ബെ​സ്റ്റ് ബാ​റ്റ്സ്മാ​ന്‍, ബെ​സ്റ്റ് ബൗ​ള​ര്‍ അ​വാ​ര്‍​ഡു​ക​ളും സ​മ്മാ​നി​ക്കും. ഹി​ദ്ദ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ഒ​ഫി​ഷ്യ​ല്‍ ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഹി​മാ​ല​യ, സ​ഫാ​ന ഡോ​ക്യു​മെ​ന്റ് ക്ലി​യ​റ​ന്‍​സ്, ക​മ്യൂ​ണി​റ്റി ഇ​ന്ത്യ​ന്‍ ഫ​സ്റ്റ് ക്ലാ​സ് റ​സ്റ്റാ​റ​ന്റ് ജുൈ​ഫ​ര്‍ എ​ന്നി​വ​രാ​ണ് ടൂ​ര്‍​ണ​മെ​ന്റ് സ്പോ​ണ്‍​സ​ര്‍​മാ​ര്‍. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഷ​ഹീ​ന്‍ ഗ്രൂ​പ്പ് 78 റ​ണ്‍​സി​ന് കി​ങ്സ് ഇ​ല​വ​ന്‍ ടൂ​ബ്ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Related Articles

Back to top button