KeralaLatest

കുടുംബശ്രീ തൊഴിൽമേള

“Manju”

 

ആറ്റിങ്ങൽ ∙ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ബ്ലോക്ക്തല തൊഴിൽമേള നാളെ 9 മുതൽ ദ്വാരക ഓഡിറ്റോറിയത്തിൽ നടക്കും. ചിറയിൻകീഴ് വർക്കല ബ്ലോക്കുകൾ സംയുക്തമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ടെക്നിക്കൽപരമായി മറ്റു യോഗ്യതകളുള്ളവർക്കും പങ്കെടുക്കാം.ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായ വിവിധതരം നൈപുണ്യ വികസന കോഴ്സുകളിലേക്കുള്ള അഡ്മിഷൻ എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്– 0471 3586525.

Related Articles

Back to top button