KeralaLatest

ഉദ്ഘാടനം ചെയ്തു

“Manju”

വാര്‍ത്താക്കുറിപ്പ്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,
തിരുവനന്തപുരം
30 ഒക്ടോബര്‍ 2020

ചാക്ക വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വയോജന കേന്ദ്രം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് എന്നിവയുടെ ഉദ്ഘാടനം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. നിലവിലുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ സ്ഥല പരിമിതികള്‍ കണക്കിലെടത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ തരത്തിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്.

ചാക്ക വൈ.എം.എ.യുടെ മുന്‍വശത്തുള്ള 40 സെന്റ് ഭൂമിയിലാണ് വയോജന കേന്ദ്രവും ചില്‍ഡ്രന്‍സ് പാര്‍ക്കും സ്ഥാപിച്ചത്. വയോജനങ്ങള്‍ക്ക് പകല്‍ സമയം ഒന്നിച്ച് കൂടാനും സമയം ചെലവഴിക്കാനുമായാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു കേന്ദ്രം നിര്‍മിച്ചത്. ഇതിനോടനുബന്ധിച്ച് തന്നെ കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്. ഇതിലേക്കുള്ള കളികോപ്പുകള്‍ ഉടന്‍ തന്നെ സ്ഥാപിക്കും. വൈ.എം.എക്കാണ് ഇവയുടെ പൂര്‍ണ നടത്തിപ്പ് ചുമതല. പാര്‍ക്കിന്റെ പരിപാലനത്തിനായി ഒരു ജീവനക്കാരനെ നഗരസഭയുടെ നേതൃത്വത്തില്‍ താത്കാലികമായി നിയമിച്ചിട്ടുണ്ട്. നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിവര്‍ പങ്കെടത്തു.

Related Articles

Back to top button