LatestThiruvananthapuram

സന്യാസദീക്ഷ വാര്‍ഷികം; നാലാം ദിനവും സങ്കല്പപ്രാർത്ഥനകളോടെ തുടക്കം

“Manju”

പോത്തൻകോട് : ഇന്ന് (29.09.2022വ്യാഴാഴ്ച) രാവിലെ ആറു മണിയുടെ ആരാധനക്ക് ശേഷം 7.30 മണിക്ക് താമരപ്പർണ്ണശാലയിൽ പുഷ്പ സമര്‍പ്പണം നടന്നു. സന്ന്യാസി – സന്ന്യാസിനിമാരും ബ്രഹ്മചാരി -ബ്രഹ്മചാരിണികളും ഗുരുധർമ്മപ്രകാശസഭയിലേക്ക് നിയുക്തരായവരും പുഷ്പസമർപ്പണത്തിനു ശേഷം പ്രാർത്ഥനാലയത്തിൽ വലം വെച്ച് പ്രാർത്ഥിച്ചു. സഹകരണമന്ദിരത്തിൽ ഗുരുപാദവന്ദനത്തിനു ശേഷം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സന്യസ്തരോടൊപ്പം കുടുംബാംഗങ്ങളും വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തരും പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുത്തു.

രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മലങ്കര കാത്തോലിക്ക സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് സന്യാസജീവിതത്തെക്കുറിച്ച് ക്ലാസെടുക്കും . 11 ന് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ ‘ആരോഗ്യസംരക്ഷണം സിദ്ധയിലൂടെ’ എന്ന വിഷയത്തിൽ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം സന്ന്യാസ സംഘം വിവിധ ശുചീകരണ കർമ്മങ്ങളിൽ വാപൃതരാകും . രാത്രി 8 ന് നടക്കുന്ന സത്സംഗത്തിൽ ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി ‘ശാന്തിഗിരിയിലെ സന്യാസം’ എന്നവിഷയത്തെ അധികരിച്ച് സംസാരിക്കും.

Related Articles

Back to top button