KeralaLatest

സംസ്ഥാനത്ത് ഒരു മരണം കൂടി, ആകെ മരണം 17

“Manju”

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ചാലക്കുടി സ്വദേശിയായ ഡി.ന്നി. കുര്യാക്കോസ്( 43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനേഴായി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,914 ആയി 803 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,095 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണെന്ന് ആരോഗ്യ മച്രി കെ.കെ.ശൈലജ പറഞ്ഞു. .പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെയില്ല. സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ കൊവിഡ് നിരക്ക് കുറയ്ക്കാന്‍ സാധിക്കും.അതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക്ക് കൃത്യമായി ധരിക്കണം. മാസ്‌ക്ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആര്‍ക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യം. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയും. പ്രായമായവര്‍ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button