LatestThiruvananthapuram

ശാന്തിഗിരി സിദ്ധ ആരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ആരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

കാട്ടായിക്കോണം സി-57 ലെ അങ്കണവാടി കുട്ടികള്‍ക്കായാണ് ഇന്ന് ആരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ ഡോ. പി നിര്‍മല ദേവി, ഡോ. എ ജയകലരൈസി എന്നിവര്‍ കുട്ടികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.

അങ്കണവാടി ടീച്ചര്‍ സജിത എസ്.പി, പബ്ലിക് റിലേഷന്‍സ് സീനിയര്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ സി എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ നടന്ന ക്യാമ്പില്‍ 50 ഓളം കുട്ടികള്‍ പങ്കെടുത്തു.

Related Articles

Back to top button