IndiaInternationalLatest

സൗജന്യമായി കൊവിഡ് വാക്‌സിൻ ഡോസുകൾ ; നന്ദിയറിയിച്ച് യുഎൻ

“Manju”

ന്യൂഡൽഹി : കൊറോണ വാക്‌സിൻ നൽകി സഹായിച്ചതിന് രാജ്യത്തിന് നന്ദിയറിയിച്ച് യുഎൻ സമാധാന സേന. 2 ലക്ഷം കൊറോണ വാക്‌സിൻ ഡോസുകളാണ് ഇന്ത്യ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നൽകിയത്. സേന മേധാവി ഉൾപ്പെടെയുള്ളവരാണ് രാജ്യത്തിന് നന്ദിയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിലൂടെ ലോകത്തെ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്നവരുടെ ജീവൻ് സുരക്ഷിതമാകുമെന്നും സേന വ്യക്തമാക്കി.

യുഎന്നിനുള്ള 2 ലക്ഷം കൊറോണ വാക്‌സിൻ ഇന്ന് രാവിലെയോടെയാണ് മുംബൈയിൽ നിന്നും ഡെൻമാർക്കിലേയ്ക്ക് കയറ്റിയയച്ചത്. ഇത് എത്തിയാലുടൻ സേനാംഗങ്ങൾക്ക് വിതരണം ചെയ്യും.

വാക്‌സിൻ വിതരണത്തിലൂടെ യുഎന്നിനെ സഹായിക്കുന്ന ഇന്ത്യയുടെ പ്രയത്‌നത്തെ സമാധാന ഓപ്പറേഷനുകളുടെ അണ്ടർ സെക്രട്ടറി ജനറൽ ജീൻ പിയർ ലാക്രൊയിക്‌സ് നേരത്തെ പ്രശംസിച്ചിരുന്നു. സമാധാന സേനാംഗങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന ഇന്ത്യൻ സർക്കാരിനോട് നന്ദിയറിയിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കൂടാതെ 72 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യ കൊറോണ വാക്‌സിൻ വിതരണം ചെയ്തത്.

Related Articles

Back to top button