Uncategorized

ഒരു മുന്തിരിയ്ക്ക് വില 35,000, ഒരു മുന്തിരിക്കുലയ്ക്ക് 1 ലക്ഷം

“Manju”

ഒരു മുന്തിരിയ്ക്ക് എന്ത് വില വരും , അഞ്ചോ പത്തോ എന്ന് പറയാൻ വരട്ടെ ഈ പറയുന്ന മുന്തിരിക്ക് വില 35,000 ആണ് , അതും മുന്തിരിക്കുലയിലെ ഒരു മുന്തിരിക്ക് മാത്രം . ഇത്രയേറെ താരപകിട്ടുള്ള മുന്തിരി ഏതെന്ന് അറിയേണ്ടേ , റൂബി റോമൻ മുന്തിരി . ഇതിന്റെ ഒരു മുന്തിരിക്കുലയ്ക്ക് മാത്രം 1 ലക്ഷമാണ് വില .

വളരെ അപൂർവമായി വിളവെടുക്കുന്നതാണ് റൂബി റോമൻ മുന്തിരികൾ . പരമാവധി 2400 മുന്തിരികുലകൾ മാത്രമാണ് ഒരു വർഷം ഉണ്ടാകുന്നത് . കൂടുതൽ മധുരം , ചുവപ്പ് നിറം, സാമാന്യം കൂടിയ വലിപ്പം ഇവയാണ് റൂബി റോമൻ മുന്തിരിപ്പഴത്തിന്റെ പ്രത്യേകതകൾ . അതുകൊണ്ട് തന്നെ ഇവ മുന്തിരിപ്പഴങ്ങളിലെ റോൾസ് റോയ്‌സ് എന്ന് വിളിക്കപ്പെടുന്നു .

റൂബി റോമൻ മുന്തിരി ജപ്പാനിലെ ഇഷികാവയിൽ മാത്രമാണ് വളർത്തുന്നത് . 2008 ലാണ് ഇത് വിപണിയിൽ എത്തിയത്.രണ്ട് വർഷം മുമ്പ് ജപ്പാനിൽ നടന്ന ലേലത്തിൽ ഒരു റൂബി റോമൻ മുന്തിരി കുല വിറ്റത് ഇന്ത്യൻ രൂപ ഏകദേശം 7,55,000 രൂപയ്ക്കാണ് . സാധാരണയായി ഒരു പിംഗ് പോംഗ് ബോളിന്റെ വലുപ്പമുള്ള റൂബി റോമൻ മുന്തിരിയിൽ ചിലത് 3 സെന്റിമീറ്റർ വരെ വലുതായി വളരും . ഒരു മുന്തിരി മാത്രം ഭാരം എടുത്താലും അത് ഏകേദശം 20 ഗ്രാമോളം വരും.

Related Articles

Check Also
Close
Back to top button