IndiaLatest

മഹത്തായ നവോത്ഥാന മനോഭാവമുള്ള യുവ രാഷ്ട്രമാണ് ഇന്ത്യ

“Manju”

ല്‍ഹി: മഹത്തായ നവീന മനോഭാവമുള്ള യുവ രാഷ്ട്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ നടക്കുന്ന യുഎന്‍ വേള്‍ഡ് ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നായ ഇന്ത്യ, മഹത്തായ നവോത്ഥാന മനോഭാവമുള്ള യുവ രാഷ്ട്രമാണ്. രാജ്യത്ത് 2021 മുതല്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. നമ്മള്‍ ഒരുമിച്ച്‌ നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്ന ഈ ചരിത്ര സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് ആതിഥ്യമരുളുന്നതില്‍ ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ വികസന യാത്രയുടെ പ്രധാന തൂണുകളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യ സ്വീകരിച്ച പ്രധാന വികസന നടപടി ആരെയും പിന്നിലാക്കരുതെന്നതാണെന്നും അവസാന മൈലിലെ അവസാനത്തെ വ്യക്തിയെയും ശാക്തീകരിക്കുക എന്നതാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button