LatestThiruvananthapuram

ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്ക്

“Manju”

തിരുവനന്തപുരം ; സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്ന അവസരത്തിലാണ് താരത്തിന് പരിക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. കാലില്‍ പരിക്കേറ്റ ആസിഫ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. താരത്തിനോട് ഡോക്‌ടര്‍മാര്‍ വിശ്രമം എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് താരം ഡിസ്‌ചാര്‍ജായി.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനിടയിലാണ് അപകടമുണ്ടായത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു.
ആസിഫ് അലിയെക്കൂടാതെ സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Articles

Back to top button