IndiaLatest

സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

“Manju”

ഹൈദരാബാദ്: കാബിനിലും കോക്പിറ്റിലും പുക കണ്ടതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാത്രി ഗോവയില്‍ നിന്ന് വരികയായിരുന്ന വിമാനത്തിലാണ് പുക കണ്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിഷയം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെ രക്ഷാ വാതിലിലൂടെ പുറത്തിറക്കി. പുറത്തിറക്കുന്നതിനിടെ ഒരു യാത്രക്കാരന്റെ കാലിന് ചെറിയ പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു. ക്യു 400 വിമാനമായ വിടിഎസ്‌ക്യുബിയില്‍ 86 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് കാരണം ബുധനാഴ്ച രാത്രി 11 മണിയോടെ ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്പൈസ് ജെറ്റ് ഉള്‍പ്പെടുന്ന സംഭവങ്ങളുടെ പരമ്പര തന്നെ അരങ്ങേറിയതിനാല്‍ ജൂലൈ 27 ന്, ഡി.ജി.സി.എ സ്പൈസ് ജെറ്റിനോട് പരമാവധി 50 ശതമാനം ഫ്ലൈറ്റുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒക്ടോബര്‍ 29 വരെ നിയന്ത്രണങ്ങള്‍ നീട്ടിയിരുന്നു.

Related Articles

Back to top button