EntertainmentKeralaLatestUncategorized

​ലൂ​സി​ഫ​ര്‍​ തെ​ലു​ങ്ക് ‍ റീമേക്കില്‍ സു​ഹാ​സി​നി

“Manju”

സിന്ധുമോള്‍ ആര്‍

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയര്‍ശിനി രാമദാസിന്റെ വേഷത്തില്‍ എത്തുന്നത് സുഹാസിനി ആയിരിക്കുമെന്ന് സൂചന.മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ കേന്ദ്രകഥാപാത്രത്തെ ചിരഞ്ജീവി ആണ് അവതരിപ്പിക്കുന്നത്.  ലൂസിഫര്‍ തെലുങ്ക് സിനിമ സാഹോയുടെ സംവിധായകന്‍ സുജീത് ആണ് ഒരുക്കുന്നത്.

കോനിഡെല പ്രൊഡ ക് ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ചിത്രം നിര്‍മ്മിക്കുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിരഞ്ജീവി ആണ്.

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ലൂസിഫര്‍ ബോക്സ് ഒാഫീസില്‍ വന്‍ വിജയം കാഴ്ചവച്ചിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന ഖ്യാതിയും ലൂസിഫറിനാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Related Articles

Back to top button