KeralaLatest

തമ്പകച്ചുവട് ആശ്രമത്തിൽ നാളെ ഗുരുമഹിമ ‘സുകൃതം’ ഏകദിന ക്യാമ്പ്

യുവനോവലിസ്റ്റും, എഴുത്തുകാരനും, സഹതിരക്കഥാകൃത്തുമായ അഖിൽ പി ധർമ്മജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

“Manju”

തമ്പകച്ചുവട് (ആലപ്പുഴ) : ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ നാളെ ശാന്തിഗിരി ഗുരുമഹിമ ‘സുകൃതം’ ഏകദിന ക്യാമ്പ് നടക്കും. രാവിലെ 9 മണിക്ക് ആരാധനയ്ക്ക് ശേഷം തട്ടസമർപ്പണത്തോടുകൂടി ക്യാമ്പ് ആരംഭിക്കും. യുവനോവലിസ്റ്റും, എഴുത്തുകാരനും, സഹതിരക്കഥാകൃത്തുമായ അഖിൽ പി ധർമ്മജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആശ്രമം ബ്രാഞ്ച് ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിക്കുന്ന ക്യമ്പ് ഉദ്ഘാടന യോഗത്തിൽ വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ (സർവ്വീസസ്) മനോഹരൻ എൻ.എം. ആലപ്പുഴ ഏരിയ (സിറ്റി) അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ സി, മാതൃമണ്ഡലം ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻസ്) ഉഷാ ദേവി റ്റി.., ശാന്തിമഹിമ കോർഡിനേറ്റർ വിജയ് വേണുഗോപാൽ, എന്നിവർ ആശംസകളർപ്പിക്കും. ക്യാമ്പ് ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ശാന്തിമഹിമ കോർഡിനേറ്റർ വന്ദിത ലാൽ വിശദീകരിക്കും. ഗുരുനിശ്ചിത പി.ജെ. സ്വഗതവും ആർച്ച തിങ്കൾ വി നന്ദിയും രേഖപ്പെടുത്തും.

തുടർന്ന് ഗുരുവിന്റെ സ്നേഹവും കരുതലും സംഘടനാ പ്രവർത്തനത്തിൽ എന്ന വിഷയത്തിൽ സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ടാലന്റ് ഹണ്ട്, ഇന്റോർ ഔട്ട് ഡോർ ഗെയിമുകൾ, കനൽ വഴിയിലെ കാരുണ്യ കരങ്ങൾ അനുഭവം പങ്കുവെയ്ക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ ഉച്ചയ്ക്ക് ശേഷം നടക്കും. ആധുനീക യുഗത്തിലെ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ റിട്ട. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വേണുഗോപാൽ സി. ക്ലാസ് നയിക്കും. വൈകിട്ട് 5 മണിക്ക് ശേഷം വിജയ് പാർക്ക്, ആലപ്പുഴ ബീച്ച് സന്ദർശനത്തോടെ ക്യാമ്പ് സമാപിക്കും.

Related Articles

Back to top button