LatestThiruvananthapuram
മരച്ചീനിയില്‍ നിന്ന് മദ്യം, ഗവേഷണത്തിനായി രണ്ട് കോടി
തിരുവനന്തപുരം: മരച്ചീനിയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിന്റെ ഗവേഷണത്തിന് രണ്ട് കോടി ധനമന്ത്രി അനുവദിച്ചു. കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. റബ്ബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു.
പ്ലാന്റേഷന് നിയമം കാലോചിതമായി പരിഷ്ക്കരിക്കും. എന്നാല്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഉദ്ദേശത്തെ ഹനിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.