IndiaKeralaLatest

80-ാം വയസിലും ഓണ്‍ലൈനില്‍ കണക്ക് പഠിപ്പിച്ച്‌ അംബുജ ടീച്ചര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പഠനരീതിയോട് പൊരുത്തപ്പെടാന്‍ ഭൂരിഭാഗം അദ്ധ്യാപകരും ബുദ്ധിമുട്ടുമ്പോള്‍ ‘കടിച്ചാല്‍ പൊട്ടാത്ത’ കണക്ക് ഓണ്‍ലൈനിലൂടെ ‘ഈസിയായി’ പഠിപ്പിക്കുകയാണ് 80കാരി അംബുജ ടീച്ചര്‍. 50,000ത്തോളം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അനുഭവസമ്പത്താണ് ടീച്ചറുടെ ബലം. 50 വര്‍ഷം മുമ്പ് അദ്ധ്യാപന രംഗത്തേക്ക് ചുവടുവയ്ക്കുമ്പോഴുള്ള അതേ ആവേശത്തോടെയാണ് അംബുജ ടീച്ചര്‍ ഓണ്‍ലൈനിലും ക്ളാസെടുക്കുന്നത്.

ക്ളാസിലിരുത്തി കണക്ക് പഠിപ്പിച്ചിട്ട് മനസിലാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ എങ്ങനെ ക്ളാസെടുക്കുമെന്ന് വിഷമിച്ച സഹപ്രവര്‍ത്തകരെ സഹായിക്കാനാണ് അംബുജ ടീച്ചര്‍ ആദ്യം കമ്പ്യൂട്ടറിന് മുന്നിലെത്തിയത്. ക്ലാസെടുക്കാനാവശ്യമായ വിവരങ്ങള്‍ തയ്യാറാക്കി, 50 ടീച്ചര്‍മാരെ ഉള്‍പ്പെടുത്തി അംബുജ വാട്‌സ്‌ആപ്പില്‍ മാത്ത്‌സ് ഫോറം ഗ്രൂപ്പ് ആരംഭിച്ചു. ഇവരെ നിരീക്ഷിച്ചു,വിലയിരുത്തി. ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.

കൂടാതെ ആറ് മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യ കണക്കുക്ലാസിനായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ദുബായ്, അമേരിക്ക, ഇംഗ്ളണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നായി 100ഓളം അദ്ധ്യാപകര്‍ അംബുജയുടെ നിര്‍ദ്ദേശങ്ങള്‍ തേടിയെത്തുന്നുണ്ട്. ”കണക്കിനോടുള്ള ഭയത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കുട്ടികളെ എനിക്ക് സഹായിക്കണം. മാത്രമല്ല, ഓണ്‍ലൈനായി ക്ലാസെടുക്കുന്നത് പാടാണെന്ന് കരുതുന്ന അദ്ധ്യാപകരെയും മാറ്റിയെടുക്കണം”- അംബുജ പറയുന്നു.

Related Articles

Back to top button