Kerala

അന്നദാനവുമായി ശാന്തിഗിരി ആശ്രമം ആലപ്പുഴ

“Manju”

 

മെയ് 6ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടക്കേണ്ട നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികള്‍ മാറ്റി വച്ച തുക പ്രയോജനപ്പെടുത്തി കേരളത്തിലെ വിവിധ സാമൂഹിക അടുക്കളകള്‍ വഴി ഒരു ലക്ഷത്തോളം പേര്‍ക്ക് ശാന്തിഗിരി ആശ്രമം, അന്നദാനം നല്‍കുമെന്ന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ ഏരിയയിലെ ആര്യാട് യൂണിറ്റിലെ ആത്മബന്ധുക്കളുടെ കൂട്ടായ്മയില്‍ ആര്യാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചന്‍ വഴി അന്നദാനം നല്‍കുന്നതിനായി സമാഹരിച്ച തുക ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍(സര്‍വീസസ്) ശ്രീ. ഹരിദാസ് ആര്‍, മേയ് 4 ന് രാവിലെ 11 മണിക്ക് ആര്യാട് കമ്മ്യൂണിറ്റി കിച്ചണില്‍ വച്ച് ബഹുമാനപ്പെട്ട ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിതാ ഹരിദാസിന് കൈമാറി.

Related Articles

Leave a Reply

Back to top button