AlappuzhaKeralaLatest

നഗരസഭ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: നഗരസഭ പുതിയതായി നിര്‍മ്മിച്ച 99-ാം നമ്പര്‍ അംഗനവാടി കെട്ടിടം ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ്.സുധാമണി, ശോഭാ വര്‍ഗ്ഗീസ്, സുജാ ജോണ്‍, കൗണ്‍സിലര്‍മാരായ ഭാര്‍ഗ്ഗവി ടീച്ചര്‍, ഗീത കുശന്‍, മുന്‍ കൗണ്‍സിലര്‍ കെ.ദേവദാസ്, നഗരസഭ പ്ലാന്‍ കോ-ഓഡിനേറ്റര്‍ എന്‍.നസീര്‍, അംഗനവാടി ടീച്ചര്‍ വി.ആര്‍.ആനന്ദവല്ലി, ഇ.എന്‍.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

ജനകീയാസൂത്രണ പദ്ധതി പ്രകാരം 5 ലക്ഷം രൂപ വിനിയോഗിച്ച് 24-ാം വാര്‍ഡില്‍ ശാസ്താംപുറം മാര്‍ക്കറ്റിലെ പുറകുവശത്തെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അംഗനവാടി നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Back to top button