InternationalLatest

പരിശീലനത്തിനിടെ മസൂദിന് പരിക്കേറ്റു

“Manju”

മെല്‍ബണ്‍: .സി.സി. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിന് മുന്‍പ് പാകിസ്താന് തിരിച്ചടി. പാകിസ്താന്റെ ബാറ്റര്‍ ഷാന്‍ മസൂദിന് പരിക്ക്. മത്സരത്തിന് മുന്നോടിയായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പരിശീലനത്തിനിടെയാണ് മസൂദിന് പരിക്കേറ്റത്.

സഹതാരം മുഹമ്മദ് നവാസിന്റെ ഷോട്ട് അബദ്ധത്തില്‍ മസൂദിന്റെ തലയ്ക്കുകൊണ്ടു. ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയാണ് നവാസിന്റെ ഷോട്ട് മസൂദിന്റെ തലയ്ക്ക് കൊണ്ടത്. വേദനകൊണ്ട് പുളഞ്ഞ മസൂദിന് ഉടന്‍ തന്നെ വൈദ്യസഹായമെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാറ്റുചെയ്യാനായി പാഡണിഞ്ഞ് നില്‍ക്കുമ്പോഴാണ് മസൂദിന് പരിക്കേറ്റത്. പരിക്കുപറ്റുന്ന സമയത്ത് മസൂദ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Back to top button