KeralaLatest

വൈദ്യുതിവിതരണം സുഗമമാക്കാന്‍ ഗ്യാസ് ഇന്‍ലേറ്റഡ് സബ് സ്റ്റേഷന്‍

“Manju”

തൃശൂര്‍: തടസങ്ങള്‍ ഒഴിവാക്കി ജില്ലയിലെ വൈദ്യുതി വിതരണം സുഗമമാക്കാന്‍ കഴിയുന്ന കുന്നംകുളത്തെ 220 കെ.വി ഗ്യാസ് ഇന്‍സലേറ്റഡ് സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ആറ് 110 കെ.വി. സബ് സ്റ്റേഷനുകളിലേക്കും എട്ട് 33 കെ.വി സബ് സ്റ്റേഷനുകളിലേക്കും ഇവിടെ നിന്ന് വൈദ്യുതി നല്‍കാനാകും.

കുന്നംകുളം സബ്‌സ്റ്റേഷന് പുറമെ സമീപത്തുള്ള പുന്നയൂര്‍ക്കുളം, ഗുരുവായൂര്‍, കണ്ടശാംകടവ്, അത്താണി, വിയ്യൂര്‍ എന്നീ 110 കെ.വി സബ് സ്റ്റേഷനുകളിലേക്കും ബ്ലാങ്ങാട്, ചാവക്കാട്, കൊങ്ങന്നൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി, വാടാനപ്പിള്ളി, മുല്ലശ്ശേരി, അന്തിക്കാട് എന്നീ 33 കെ വി സബ് സ്റ്റേഷനുകളിലേക്കുമാണ് വൈദ്യുതി നല്‍കാനാകുക. അതിനായി 100 എം.വി.എ ശേഷിയുള്ള 220/110 കെ.വിയുടെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കുന്നംകുളത്തെ നിലവിലെ 110 കെ വി സബ്‌സ്റ്റേഷന്റെ ശേഷി 220 കെ.വിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 220 കെ.വിയുടെ ഗ്യാസ് ഇന്‍സലേറ്റഡ് സബ്‌സ്റ്റേഷന്റെ നിര്‍മാണം ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്. സര്‍ക്കാരിന്റെ ഊര്‍ജ്ജ കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി വൈദ്യുത പ്രസരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാരും കെ.എസ്..ബിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രാന്‍സ് ഗ്രിഡ്.

തൃശൂര്‍ മാടക്കത്തറയില്‍ പവര്‍ഗ്രിഡ് പുതുതായി നിര്‍മിച്ച എച്ച്‌.വി.ഡി.സി സ്റ്റേഷനില്‍ നിന്ന് മാലാപ്പറമ്ബിലേക്ക് പോകുന്ന ലൈനില്‍ നിന്ന് വടക്കാഞ്ചേരി മുതല്‍ കുന്നംകുളം വരെ പുതിയ മള്‍ട്ടി സര്‍ക്യൂട്ടിനാവശ്യമായ ടവറുകള്‍ സ്ഥാപിച്ചാണ് ഇവിടേക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്.

പൂര്‍ണമായും ഓട്ടോമാറ്റിക് ഓപ്പറേഷന്‍

വൈദ്യതി വിതരണം നടത്തുന്നതിന് 110 കെ.വിയുടെ 9 ഫീഡര്‍ ബേയുടെയും 3 ട്രാന്‍സ്‌ഫോര്‍മര്‍ ബേയുടെയും നിര്‍മാണം പരോഗമിക്കുകയാണ്. ഒന്നാം ഘട്ടത്തിലെ 5 ഫീഡര്‍ ബേയുടെയും 1 ട്രാന്‍സ്‌ഫോര്‍മര്‍ ബേയുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 110/11 കെ.വി ട്രാന്‍സ് ഫോര്‍മറുകളുടെ ശേഷി 25 എം.വി.എയില്‍ നിന്ന് 40 എം.വി.എ ആയി ഉയര്‍ത്തുന്ന ജോലിയും 3 ബേകളുടെ നിര്‍മാണവും ദ്രുതഗതിയിലാണ്. മൂന്നാം ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന 110 കെ.വി യാര്‍ഡ് പുതുക്കിപ്പണിയുന്ന ജോലികള്‍ ഈ സാമ്ബത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇതോടെ കുന്നംകുളം സബ്‌സ്റ്റേഷന്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ഓപ്പറേഷനിലേക്ക് മാറ്റും.

110 കെ.വി വോള്‍ടേജ് ലെവലില്‍ മാത്രം നടപ്പാക്കുന്നത്: 20 കോടി രൂപയുടെ പദ്ധതികള്‍
220
കെ.വി ഗ്യാസ് ഇന്‍സലേറ്റഡ് സബ്‌സ്റ്റേഷനും അനുബന്ധ ലൈനുകള്‍ക്കുമായി ഭരണാനുമതി ലഭിച്ചത്: 127 കോടി രൂപ

Related Articles

Back to top button