IndiaLatest

പോപ്പുലര്‍ ഫ്രണ്ട്‍ ഭീകരരുടെ അറസ്റ്റില്‍ മലയാളികളുടെ അഭിനന്ദന പ്രവാഹം

“Manju”

Image result for പോപ്പുലര്‍ ഫ്രണ്ട്‍ ഭീകരരുടെ അറസ്റ്റില്‍ മലയാളികളുടെ അഭിനന്ദന പ്രവാഹം

ശ്രീജ.എസ്

കൊച്ചി : കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തതില്‍ യുപി പോലീസിന് മലയാളികളുടെ അഭിനന്ദന പ്രവാഹം. യുപി പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ അഭിനന്ദന സന്ദേശങ്ങള്‍. കേരള പോലീസിന് മൂക്കിന് താഴെ വിലസിയിരുന്ന തീവ്രവാദികളെയാണ് യുപി പോലീസ് പിടികൂടിയത്. ഇതില്‍ അഭിമാനം തോന്നുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് കണക്കിലെടുക്കാതെ ശക്തമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകണം. രാജ്യദ്രോഹ സമീപനത്തിനെതിരെ കര്‍ശന നടപടി എടുക്കുന്നവരാണ് യുപി പോലീസ്. ഇത് ആദ്യമായല്ല മലയാളികള്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം, ഭീകരവാദം എന്നിവ ലക്ഷ്യം വച്ച്‌ ചെല്ലുന്നതും, അറസ്റ്റിലാകുന്നതും.

കേരളം ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇത് തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കുന്നില്ല. ഹെല്‍മറ്റ് ധരിക്കാത്തവരെ പിടികൂടാനാണ് കേരള പോലീസിന് കൂടുതല്‍ താത്പ്പര്യം ഇതുപോലെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ മൂക്കിന് തുമ്പില്‍ ആണെങ്കിലും മൈന്‍ഡ് ചെയ്യില്ല.
യോഗി ജീ നിങ്ങളുടെ പോലീസിനെ ഞങ്ങള്‍ക്ക് തരുമോ? ഇവിടെ കുറച്ചാളുണ്ട്. അറസ്റ്റ് ചെയ്യാന്‍ പോയിട്ട് ബ്രാഞ്ച് സെക്രട്ടറിയുടെ അടിയും വാങ്ങി വന്ന് താലൂക്ക് ആശുപത്രിയില്‍ വിശ്രമിക്കുന്നു. എന്നിങ്ങനെയാണ് സന്ദേശങ്ങള്‍.

Related Articles

Back to top button