KeralaLatestThiruvananthapuram

യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

“Manju”

വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിപക്ഷ സംഘടനകളുടെ സമരത്തെ തുടര്‍ന്ന് പണിമുടക്കില്‍ വെഞ്ഞാറമൂട് – വെമ്പായം – കല്ലറ – കിളിമാനൂര്‍ മേഖലകളില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്മെന്റ് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വെഞ്ഞാറമൂട്ടില്‍ നിന്നും ഒന്‍പത് സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കിളിമാനൂരില്‍ നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിയതൊഴിച്ചാല്‍ സ്കൂളുകളും, കോളേജുകളും, ഗവണ്‍മെന്റ് ഓഫീസുകളും എല്ലാം തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. മിക്കയിടത്തും ഹാാജര്‍ നില കുറവായിരുന്നു.

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്ബനിയായി സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. മെക്കാനിക്ക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കു ചേര്‍ന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുത്തില്ല.

Related Articles

Back to top button