India

സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; അവസാന മൃതദേഹവും കണ്ടെടുത്തു

“Manju”

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ അവസാനത്തെ മൃതദേഹവും കണ്ടെത്തി. ഇതിന് പിന്നാലെ തിരച്ചിൽ നടപടികൾ അവസാനിപ്പിച്ചതായി സൈനിക വക്താവ് അറിയിച്ചു.

അഡ്വാൻസ്ഡ് ലൈറ്റ് ആർമി ഹെലികോപ്റ്ററാണ് തകർന്നത്. മിഗ്ഗിംഗ് ഗ്രാമത്തിലായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു. നാല് സൈനികരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ചവരിൽ മലയാളി സൈനികനുമുണ്ടായിരുന്നു. കാസർകോട് ചെറുവത്തൂർ സ്വദേശി അശ്വിനാണ് വീരമൃത്യു വരിച്ചത്.

സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് പ്രാഥമിക വിവരം. ഗതാഗത സൗകര്യം ഇല്ലാത്ത പ്രദേശത്ത് വെച്ചാണ് അപകടം ഉണ്ടായത്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി. തുടർന്ന് ഇന്ത്യൻ സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭൗതിക ശരീരങ്ങൾ കണ്ടെടുത്തത്. ഹെലികോപ്റ്റർ തകർന്ന് വീണതിന് പിന്നാലെ കത്തി നശിച്ചിരുന്നു.

Related Articles

Back to top button