IndiaLatest

നാളെ ഭാഗിക സൂര്യഗ്രഹണം

“Manju”

ദില്ലി: ഒക്ടോബര്‍ 25 നാണ് ഈ വര്‍ഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെല്ലാം സൂര്യഗ്രഹണം ദൃശ്യമാകും.

ഇന്ത്യയില്‍ സൂര്യാസ്തമയത്തിന് മുന്‍പാണ് ഗ്രഹണം ആരംഭിക്കുക. അതുകൊണ്ട് തന്നെ ഗ്രഹണത്തിന്റ അവസാനഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല. അതേസമയം ഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഗ്രഹണ സമയത്ത് ചെയ്യാനും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ കൂടി നോക്കാം

ചെയ്യേണ്ടത്                                                                                      അലുമിനിസ്ഡ് മൈലാര്‍, ബ്ലാക്ക് പോളിമര്‍, ഷേഡ് നമ്പര്‍ 14-ന്റെ വെല്‍ഡിംഗ് ഗ്ലാസ് പോലെയുള്ളവ ഉപയോഗിച്ച്‌ സൂര്യഗ്രഹണം കാണുന്നതാണ് സുരക്ഷിതമായ മാര്‍ഗം. അല്ലെങ്കില്‍ ദൂരദര്‍ശിനി ഉപയോഗിച്ച്‌ വൈറ്റ് ബോര്‍ഡില്‍ സൂര്യന്റെ ചിത്രം പ്രൊജക്റ്റ് ചെയ്ത് പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച്‌ വീക്ഷിക്കാം. നിര്‍ബന്ധമായും കണ്ണിനെ സംരക്ഷിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ സൂര്യഗ്രഹണം കാണാന്‍ പാടുള്ളൂവെന്നാണ് നാസയുടെ നിര്‍ദ്ദേശം.

ചെയ്യാന്‍ പാടില്ലാത്തത്                                                                             സണ്‍ ഗ്ലാസുകള്‍ ഉപയോഗിച്ച്‌ സൂര്യഗ്രഹണം കാണരുത്.                                        ഗ്രഹണം റെക്കോര്‍ഡ് ചെയ്യാന്‍ നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം..                                                                                            ഉചിതമയായ കണ്ണടകള്‍ ഉപയോഗിച്ചില്ലെങ്കില്‍ സൂര്യന്റെ തീവ്രമായ രശ്മികള്‍ കണ്ണിന് ദോഷം ചെയ്യും.                                                                                       കുട്ടികളെ ഗ്രഹണം കാണുന്ന സ്ഥലങ്ങളില്‍ നിന്ന് തീര്‍ച്ചയായും മാറ്റി നിര്‍ത്തണം.

എന്താണ് സൂര്യഗ്രഹണം                                                                             സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ ഗ്രഹത്തില്‍ അതിന്റെ നിഴല്‍ പതിക്കുന്നതാണ് സൂര്യഗ്രഹണം. 2027 ഓഗസ്റ്റ് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുക.

 

Related Articles

Back to top button